ചിക്കാഗോ: ചിക്കാഗോ സൗത്ത് ഓസ്റ്റിൻ പരിസരത്ത് മൂന്നിടങ്ങളിലായി നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം. മൂന്ന് മണിക്കൂറിനിനിടെ പ്രദേശത്ത് മൂന്ന് തവണയാണ് വെടിവെയ്പ്പ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. അക്രമ സംഭവങ്ങളിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ഇന്ത്യക്കാർ താമസിക്കുന്ന പ്രദേശത്ത് നടന്ന അക്രമം പ്രവാസി സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ 2:48 ഓടെ നോർത്ത് ലാ ക്രോസ് അവന്യൂലിലാണ് ആദ്യ വെടിവെയ്പ്പ് ഉണ്ടായത്. ഇതിലാണ് സ്ത്രീ കൊല്ലപ്പെട്ടത്. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു. ‘വെടിവെപ്പ് നടക്കുന്നു എന്ന് വിവരം കിട്ടിയതിനെ തുടർന്ന് പോലീസ് അവിടെയെത്തി. ആറ് പേർക്ക് വെടിയേറ്റതായി കണ്ടു. 22 വയസ്സുള്ള ഒരു സ്ത്രീക്ക് വെടിയേറ്റതിനെ തുടർന്ന് മൗണ്ട് സിനായ് ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ അവിടെയെത്തും മുൻപേ അവർ മരിച്ചു’ പോലീസ് പറഞ്ഞു. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
പരിക്കേറ്റവരിൽ രണ്ട് 18 വയസ്സുള്ള ആൺകുട്ടികളും ഒരു 17 വയസ്സുള്ള ആൺകുട്ടിയും 29 വയസ്സുള്ള ഒരു പുരുഷനും 29 വയസ്സുള്ള ഒരു സ്ത്രീയുമുണ്ടായിരുന്നു. 18 വയസ്സുള്ള ഒരു ആൺകുട്ടിക്ക് നെഞ്ചിലും ഇടത് കൈയ്ക്കും വെടിയേറ്റു. അയാളെ സ്ട്രോജർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അയാളുടെ നില ഗുരുതരമാണ്. 17 വയസ്സുള്ള ആൺകുട്ടിക്ക് ഇടത് തുടയിൽ വെടിയേറ്റു. അയാളെയും മൗണ്ട് സിനായ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അയാളുടെ നിലയും ഗുരുതരമാണ്.
മറ്റൊരു 18കാരന്, ഇടത് കൈയ്യിൽ വെടിയേറ്റിട്ടുണ്ട്. അവിടെ വെച്ച് തന്നെ അയാൾക്ക് ചികിത്സ നൽകി. 29 വയസ്സുള്ള പുരുഷന് വലത് കാലിൽ വെടിയേറ്റു. അയാളെ ലൊറെറ്റോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അയാളുടെ നില ഗുരുതരമാണ്. 29 വയസ്സുള്ള സ്ത്രീക്ക് വലത് കൈമുട്ടിലാണ് വെടിയേറ്റത്. അവരെ റഷ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവരുടെ ആരോഗ്യനില തൃപ്തികരമാണ്.