ഈജിപ്തിലെ(Egypt) ചെങ്കടൽ തീരദേശ നഗരമായ ഷാം എൽ ഷെയ്ക്കിൽ ഉണ്ടായ വാഹനാപകടത്തിൽ(car accident) മൂന്ന് ഖത്തരി നയതന്ത്രജ്ഞർ(Qatari diplomats) കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രണ്ട് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

ഗാസ യുദ്ധം അവസാനിപ്പിക്കുകയും പ്രാദേശിക സമാധാനം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച നഗരത്തിൽ ഒരു ആഗോള സമാധാന സമ്മേളനം നടക്കാനിരിക്കെയാണ് അപകടം സംഭവിച്ചത്. 

അപകടത്തിൽ കൊല്ലപ്പെട്ട നയതന്ത്രജ്ഞർ ഖത്തർ ചർച്ചാ സംഘത്തിലെ അംഗങ്ങളാണോ എന്നത് വ്യക്തമല്ല. ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരോടൊപ്പം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള ഒരു കരാറിൽ മധ്യസ്ഥത വഹിച്ചതിൽ  ഇവർ പങ്കുവഹിച്ചു.