കോ​ഴി​ക്കോ​ട്: ലോ​ഡ്‌​ജി​ൽ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വ​തി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്തു.​ ബേ​പ്പൂ​ർ സ്വ​ദേ​ശി അ​യോ​ധ്യാ ഹൗ​സി​ൽ കെ.​വി.​അ​മ​ൽ​കു​മാ​ർ (30), പ​യ്യാ​ന​ക്ക​ൽ സ്വ​ദേ​ശി എ.​ടി. ഷാ​ഹു​ൽ ഹ​മീ​ദ് (26), പേ​രാ​മ്പ്ര സ്വ​ദേ​ശി പ​ന്തീ​രി​ക്ക​ര ആ​വ​ടു​ക്ക​യി​ൽ കാ​മ്യ​ക (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രി​ങ്ങാ​ടം​പ​ള്ളി​യി​ലെ സ്വ​കാ​ര്യ ലോ​ഡ്‌​ജി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച 108.28 ഗ്രാം ​എം​ഡി​എം​എ​യും ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. അ​മ​ൽ മു​മ്പും എം​ഡി​എം​എ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണെ​ന്നും ഇ​യാ​ളു​ടെ​പേ​രി​ൽ ഒ​ട്ടേ​റെ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ വി​വി​ധ ലോ​ഡ്‌​ജു​ക​ളി​ൽ താ​മ​സി​ച്ച് ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് അ​മ​ലി​ന്‍റെ രീ​തി. സം​ശ​യി​ക്കാ​തി​രി​ക്കാ​ൻ യു​വ​തി​ക​ളു​ടെ പേ​രി​ൽ മു​റി​യെ​ടു​ത്താ​ണ് ഇ​വ​ർ താ​മ​സി​ക്കാ​റു​ള്ള​തെന്നും പോലീസ് പറഞ്ഞു.