കൊ​ച്ചി: തൊ​ണ്ടി​മു​ത​ല്‍ കേ​സി​ല്‍ ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ലി​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. കേ​സി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യ ശേ​ഷം വി​ധി പ​റ​യാ​ന്‍ മാ​റ്റി​യി​രു​ന്നു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചി​ല്ല, ആ​ര്, എ​വി​ടെ വ​ച്ച് തി​രി​മ​റി ന​ട​ത്തി​യെ​ന്ന് അ​റി​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞ​തെ​ന്നും ആ​ന്‍റ​ണി രാ​ജു​വി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ല്‍ ഒ​രു ക്രി​മി​ന​ല്‍ സാ​ധ്യ​ത തെ​ളി​യി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും തൊ​ണ്ടി​മു​ത​ല്‍ വാ​ങ്ങി​ച്ച് തി​രി​ച്ചു​കൊ​ടു​ത്തു എ​ന്നു​ള്ള​തു​കൊ​ണ്ട് കു​റ്റം തെ​ളി​യി​ക്കാ​ന്‍ സാ​ധി​ക്കു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. തൊ​ണ്ടി​മു​ത​ലി​ല്‍ തി​രി​മ​റി​ന​ട​ത്തി​യ​ത് ആ​ന്‍റ​ണി രാ​ജു ത​ന്നെ​യാ​ണെ​ന്ന് എ​ന്താ​ണ് ഉ​റ​പ്പെ​ന്നും ഇ​തി​ലൊ​രു ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​നെ പ്ര​തി​യാ​ക്കാ​ഞ്ഞ​ത് എ​ന്തു​കൊ​ണ്ടെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​തി​ന് ആ​ന്‍റ​ണി രാ​ജു​വി​നെ മൂ​ന്നു​വ​ര്‍​ഷ​ത്തേ​ക്കാ​ണ് കോ​ട​തി ശി​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തോ​ടെ എം​എ​ല്‍​എ സ്ഥാ​ന​ത്തു​നി​ന്ന് ആ​ന്‍റ​ണി രാ​ജു അ​യോ​ഗ്യ​നാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. കേ​സി​ല്‍ ര​ണ്ടാം പ്ര​തി​യാ​ണ് ആ​ന്‍റ​ണി രാ​ജു. ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, ക​ള്ള​ത്തെ​ളി​വ് ഉ​ണ്ടാ​ക്ക​ല്‍, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ല്‍, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​ശ്വാ​സ വ​ഞ്ച​ന എ​ന്നീ വ​കു​പ്പു​ക​ളാ​ണ് തെ​ളി​ഞ്ഞ​ത്.

1990 ഏ​പ്രി​ല്‍ നാ​ലി​ന് 60 ഗ്രാം ​ഹാ​ഷി​ഷു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​ന്‍ ആ​ന്‍​ഡ്രൂ സാ​ല്‍​വ​ദോ​ര്‍ സ​ര്‍​വ​ലി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്ര​ത്തി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്നാ​ണ് കേ​സ്.

വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു ത​ന്‍റെ സീ​നി​യ​റാ​യ അ​ഡ്വ. സെ​ലി​ന്‍ വി​ല്‍​ഫ്ര​ഡു​മാ​യി ചേ​ര്‍​ന്നാ​ണ് ആ​ന്‍​ഡ്രൂ​വി​ന്‍റെ വ​ക്കാ​ല​ത്ത് ഏ​റ്റെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ കോ​ട​തി പ്ര​തി​യെ 10 വ​ര്‍​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ആ​ന്‍​ഡ്രൂ അ​നു​കൂ​ല വി​ധി നേ​ടി. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം പ്ര​തി​യു​ടേ​ത​ല്ലെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ആ​ന്‍​ഡ്രൂ​വി​നെ കോ​ട​തി വി​ട്ട​യ​ച്ച​ത്.