കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ആ​റു സീ​റ്റു​ക​ള്‍ നേ​ടാ​നാ​കു​മെ​ന്ന് സി​പി​എം. കൊ​ച്ചി, വൈ​പ്പി​ന്‍, കു​ന്ന​ത്തു​നാ​ട്, ക​ള​മ​ശേ​രി, കോ​ത​മം​ഗ​ലം എ​ന്നീ അ​ഞ്ച് സി​റ്റിം​ഗ് സീ​റ്റു​ക​ളും ഒ​പ്പം തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​വും നേ​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ആ​ലു​വ, തൃ​ക്കാ​ക്ക​ര ഉ​ള്‍​പ്പെ​ടു​ന്ന മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​ന്‍ പ​റ്റു​മെ​ന്നും അ​വി​ടെ വോ​ട്ട് കൂ​ടു​മെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍. ക​ഴി​ഞ്ഞ ത​വ​ണ എ​റ​ണാ​കു​ള​ത്ത് അ​ഞ്ചു സീ​റ്റു​ക​ളാ​ണ് എ​ല്‍​ഡി​എ​ഫ് പി​ടി​ച്ച​ത്.

അ​തേ​സ​മ‍​യം എ​റ​ണാ​കു​ള​ത്ത് ക്ലീ​ന്‍ സ്വീ​പ് ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​റ​ണാ​കു​ളം, മ​ല​പ്പു​റം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് എ​ന്നീ അ​ഞ്ചു ജി​ല്ല​ക​ളി​ലും ക്ലീ​ന്‍ സ്വീ​പ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് വി.​ഡി. സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്.