സംസ്ഥാനത്ത് സ്വർണവില പിടിവിട്ട് കുതിക്കുന്നു. ഇന്ന് ഗ്രാമിന് 11,390 രൂപയിലെത്തി. 50 രൂപയാണ് വർധിച്ചത്. പവന് 400 രൂപ കൂടി സർവകാല റെക്കോർഡായ 91,120 രൂപയിലെത്തി. ഇന്നലെ രാവിലെ പവന് 89,680 രൂപയും വൈകിട്ട് 90,720 രൂപയുമായിരുന്നു.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.