വിനോദസഞ്ചാര ഭൂപടത്തിൽ പരിചിതമായ ഇടങ്ങൾക്കപ്പുറം പുതിയ അനുഭവങ്ങൾ തേടിയുള്ള സഞ്ചാരികളുടെ യാത്രകൾ ഇന്ത്യൻ ടൂറിസത്തിന് പുതിയ ഉണർവ് നൽകുന്നു. ആഗോള സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റുകളിൽ ഇപ്പോൾ ഗോവയോ ജയ്പൂരോ മുംബൈയോ ഒന്നുമല്ല പ്രധാന ഇടം പിടിക്കുന്നത്.

ട്രാവൽ പ്ലാറ്റ്‌ഫോമായ അഗോഡ (Agoda) പുറത്തുവിട്ട ഏറ്റവും പുതിയ ‘ന്യൂ ഹൊറൈസൺസ് റാങ്കിംഗ്’ പ്രകാരം, അന്താരാഷ്ട്ര സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഇന്ത്യൻ ലക്ഷ്യസ്ഥാനമായി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മാറിയിരിക്കുകയാണ്.

2024-ൽ 33-ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം, 2025-ൽ 22-ാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തുന്ന നഗരമായി ഇതോടെ തിരുവനന്തപുരം മാറി. കഴിഞ്ഞ രണ്ട് വർഷത്തെ അക്കമഡേഷൻ ബുക്കിംഗ് ഡാറ്റ താരതമ്യം ചെയ്താണ് ഈ റാങ്കിംഗ് തയ്യാറാക്കിയിരിക്കുന്നത്.