ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി എ​ൽ​പി​ജി സി​ലി​ണ്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ച് ക​ള്ള​ൻ. വാ​ർ​ഡ് ന​മ്പ​ർ 10 ലെ ​കൃ​ഷ്ണ​പു​രം കോ​ള​നി​യി​ലെ നീ​തു ര​ജാ​വ​ത്തി​ന്‍റെ വ​സ​തി​യി​ലാ​ണ് ന​ട​ന്ന​ത്.

സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന ര​ജാ​വ​ത് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്. ഗ്യാ​സ് സി​ലി​ണ്ട​റി​നൊ​പ്പം സ്വ​ർ​ണം, വെ​ള്ളി, പ​ണം, പ്ര​ധാ​ന രേ​ഖ​ക​ൾ എ​ന്നി​വ​യും ന​ഷ്ട​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​യാ​ൾ ഗ്യാ​സ് സി​ലി​ണ്ട​ർ തോ​ളി​ൽ ചു​മ​ന്ന് വീ​ട്ടി​ൽ നി​ന്നും പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. കോ​ട്‌​വാ​ലി പോ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.