നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് വൃക്കകൾ വലിയ പങ്കാണ് വഹിക്കുന്നത്. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശരീരത്തിൽ നിന്ന് അധിക ദ്രാവകങ്ങളും വിഷവസ്തുക്കളും ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും, pH അളവ് സന്തുലിതമാക്കുന്നതിലും, ശരീരത്തിന് ആവശ്യമായ നിരവധി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിലും അവ നിർണായക പങ്ക് വഹിക്കുന്നു.
അതുകൊണ്ട് തന്നെ, നമ്മുടെ വൃക്കകളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അറിഞ്ഞോ അറിയാതെയോ വൃക്കകൾക്ക് കേടുപാടുകൾ വരുത്തുന്ന ചില ശീലങ്ങളെക്കുറിച്ച് ഇവിടെ പരിശോധിക്കാം