കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​ത്ത​വ​ണ ഉ​റ​പ്പാ​യും ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് ഖ​ര​ഗ്പു​രി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ദി​ലീ​പ് ഘോ​ഷ്. ബി​ജെ​പി വ​ൻ‌ ഭൂ​രി​പ​ക്ഷം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ദി​ലീ​പ് ഘോ​ഷ് അ​വ​കാ​ശ​പ്പെ​ട്ടു.

“ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​വ​ർ ബി​ജെ​പി​ക്കൊ​പ്പ​മാ​ണ്. സം​സ്ഥാ​ന​ത്തെ പു​രോ​ഗ​തി​യി​ലേ​യ്ക്ക് ന​യി​ക്കാ​ൻ ബി​ജെ​പി​ക്ക് മാ​ത്ര​മെ സാ​ധി​ക്കു​ക​യു​ള്ളു എ​ന്ന് അ​വ​ർ​ക്ക് മ​ന​സി​ലാ​യി. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​ർ ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും.’-​ദി​ലീ​പ് ഘോ​ഷ് പ​റ​ഞ്ഞു.

“തൃ​ണ​മൂ​ലി​ന്‍റെ ദു​ർ​ഭ​ര​ണ​ത്തെ ജ​ന​ങ്ങ​ൾ മ​ടു​ത്തു ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​വി​ട​ത്തെ യു​വാ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ ജോ​ലി തേ​ടി പ​ലാ​യ​നം ചെ​യ്യു​ക​യാ​ണ്.’-​ദി​ലീ​പ് ഘോ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

294 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ബം​ഗാ​ളി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ 23ന് ​ആ​ദ്യ​ഘ​ട്ട​വും 29ന് ​ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. മെ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.