കൊ​ച്ചി: ക​ള​മ​ശേ​രി​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​രാ​ജീ​വ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നേ​താ​ക്ക​ള്‍​ക്കു​മൊ​പ്പ​മാ​ണ് മ​ന്ത്രി കൂ​ടി​യാ​യ പി. ​രാ​ജീ​വ് എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റി​ല്‍ എ​ത്തി നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി​യ വാ​ക്ക് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ടാ​ണ് താ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്ന് പി. ​രാ​ജീ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​ഞ്ചു വ​ര്‍​ഷം മു​മ്പും ഇ​വി​ടെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ വ​ന്നു. ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ക്ക് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​വും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള​ത്.

ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ​രി​മി​തി​ക്ക് അ​ക​ത്തു നി​ന്ന് ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. മി​ക്ക കാ​ര്യ​ങ്ങ​ളും പ്ര​യോ​ഗി​ക​മാ​യി, പ​ല​തി​നും തു​ട​ക്കം കു​റി​ക്കാ​ന്‍ ക​ഴി​ഞ്ഞു. വ​ലി​യ പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു. തു​ട​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​വു​ക​യാ​ണ്.

ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞ വാ​ക്കു​ണ്ട്, നി​ങ്ങ​ള്‍ എ​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ഞ്ചു വ​ര്‍​ഷ​മ​ല്ല, എ​ത്ര കാ​ലം ക​ഴി​ഞ്ഞാ​ലും ഇ​ങ്ങ​നെ​യൊ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ല്ലോ എ​ന്ന് ആ​ലോ​ചി​ച്ച് ശി​ര​സ് കു​നി​ക്കേ​ണ്ട ഒ​രു സ​ന്ദ​ര്‍​ഭ​വും എ​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​വി​ല്ല എ​ന്ന് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നു.

അ​ത് പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു കൊ​ണ്ട് അ​ഞ്ച് വ​ര്‍​ഷം പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു എ​ന്ന് പി. ​രാ​ജീ​വ് പ​റ​ഞ്ഞു. ക​ള​മ​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ വി.​ഇ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ വ്യാ​ഴാ​ഴ്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​ര്‍​പ്പി​ച്ചി​രു​ന്നു.