ആ​ല​പ്പു​ഴ: ചൂ​ടു​കൂ​ടി​യ​തോ​ടെ ക​ട​ലി​ൽ മ​ത്സ്യ​മി​ല്ലാ​തെ ന​ട്ടം തി​രി​യു​ന്ന തീ​ര​ദേ​ശ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി മ​ണ്ണെ​ണ്ണെ വി​ല വ​ർ​ധ​ന​വും. സ​ബ്സി​ഡി​ഡി നി​ര​ക്കി​ലു​ള്ള മ​ണ്ണെ​ണ്ണ ര​ണ്ടു​മാ​സ​മാ​യി കി​ട്ടാ​നു​മി​ല്ലാ​താ​യ​തോ​ടെ ക​ട​ലി​ൽ വ​ള്ള​മി​റ​ക്കാ​നാ​വാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​ലാ​ണ്.

സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച 14,342 എ​ൻ​ജി​നു​ക​ൾ​ക്ക് മ​ത്സ്യ​ഫെ​ഡി​ന്‍റെ പ​മ്പു​ക​ൾ വ​ഴി​യാ​ണ് പ്ര​തി​മാ​സം 140 മു​ത​ൽ 190 ലി​റ്റ​ർ വ​രെ മ​ണ്ണെ​ണ്ണ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന​ത്. ഇ​ങ്ങ​നെ ന​ൽ​കു​ന്ന വെ​ള്ള​മ​ണ്ണെ​ണ്ണ ലി​റ്റ​റി​ന് 80 രൂ​പ നി​ര​ക്കി​ലാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്.

ഇ​ത് വാ​ങ്ങു​ന്പോ​ൾ മു​ഴു​വ​ൻ തു​ക​യു​മ​ട​യ്ക്ക​ണം. സ​ബ്സി​ഡി പി​ന്നീ​ടാ​ണ് ല​ഭി​ക്കു​ന്ന​ത്. സ​ബ്സി​ഡി നി​ര​ക്കി​ൽ ല​ഭി​ക്കു​ന്ന മ​ണ്ണെ​ണ്ണ വി​ര​ലി​ലെ​ണ്ണ​വു​ന്ന ദി​വ​സ​ങ്ങ​ളി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു മാ​ത്ര​മേ തി​ക​യൂ. മാ​സ​ത്തി​ന്‍റെ ബാ​ക്കി ദി​വ​സ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന വി​ല​യ്ക്ക് മ​ണ്ണെ​ണ്ണ വാ​ങ്ങി മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​റ​ങ്ങേ​ണ്ടി​യും വ​രും.

സ​ബ്സി​ഡി മ​ണ്ണെ​ണ്ണ​യും ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ലി​റ്റ​റി​ന് 103 രൂ​പ​യ്ക്ക് പു​റം മാ​ർ​ക്ക​റ്റി​ൽ നി​ന്നു ല​ഭി​ച്ചി​രു​ന്ന നീ​ല മ​ണ്ണെ​ണ്ണ​യു​ടെ വി​ല 52.37രൂ​പ വ​ർ​ദ്ധി​ച്ച് 155.37 രൂ​പ​യാ​യ​ത്. ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മി​ഷ​ന്‍റെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു​വ​രെ മേ​ഖ​ല​യ്ക്ക് ന​ൽ​കി​യി​രു​ന്ന 25 രൂ​പ​യു​ടെ സ​ബ്‌​സി​ഡി​ക്കു പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് 50രൂ​പ ന​ൽ​കി​യ​ത്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തും ലാ​ഭ​മ​ല്ലാ​താ​യി മാ​റി.

ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ൽ തീ​രം ചൂ​ടു​പി​ടി​ക്കു​ന്ന​തി​നാ​ൽ മ​ത്സ്യ​ങ്ങ​ൾ ആ​ഴ​ക്ക‌​ട​ലി​ലേ കാ​ണൂ. തീ​ര​ദേ​ശ​ത്ത് മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത യാ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ദൂ​ര​വും സ​മ​യ​വും എ​ടു​ത്തു മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​നം സാ​ധ്യ​മാ​കൂ. ഇ​ന്ധ​നം കൂ​ടു​ത​ൽ വേ​ണ്ടി​വ​രു​ന്ന ഈ ​മാ​സ​ങ്ങ​ളി​ലെ മ​ണ്ണെ​ണ്ണ വി​ല​വ​ർ​ധ​ന​തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഞ്ഞി​കു​ടി മു​ട്ടി​ക്കും.

സ​ബ്സി​ഡി എ​ണ്ണ ഒ​ന്നി​നും തി​ക​യി​ല്ല

വി​ല വ​ർ​ധി​ച്ച​തോ​ടെ, 50തൊ​ഴി​ലാ​ളി​ക​ൾ ക​യ​റു​ന്ന ഒ​രു ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ത്തി​ന് പ്ര​തി​ദി​നം ശ​രാ​ശ​രി 40,000 രൂ​പ​യെ​ങ്കി​ലും ഇ​ന്ധ​ന ചെ​ല​വു വ​രും. ഇ​ൻ​ബോ​ർ​ഡ് എ​ൻ​ജി​ൻ യാ​ന​ങ്ങ​ൾ​ക്കൊ​പ്പം ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ട്ട്‌ ബോ​ർ​ഡ് കാ​രി​യ​ർ വ​ള്ള​ങ്ങ​ൾ​ക്ക് 40 എ​ച്ച്.​പി​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ൾ വ​രെ ആ​വ​ശ്യ​മാ​ണ്. 40 എ​ച്ച്.​പി​യു​ടെ ഒ​രു യൂ​ണി​റ്റി​ന് മ​ണി​ക്കൂ​റി​ൽ കു​റ​ഞ്ഞ​ത് 20 ലി​റ്റ​ർ മ​ണ്ണെ​ണ്ണ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

ചെ​ല​വ് വ​ർ​ധി​ച്ച​തോ​ടെ ആ​ഴ​ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന, 35-40 പേ​ര്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കു​ന്ന ഡി​സ്‌​കോ​വ​ള്ള​ങ്ങ​ള്‍ ക​ട​ലി​ലേ​ക്കി​റ​ങ്ങു​ന്നി​ല്ല. അ​തി​ന​നു​സ​രി​ച്ച് മ​ത്സ്യം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ന്‍ സാ​മ്പ​ത്തി​ക ന​ഷ്ട​മു​ണ്ടാ​കും. പ്ര​ശ്ന​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.