തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ കൊ‌​ട്ടാ​ര​ത്തി​ലെ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ‌​ട്ട് പോ​ലീ​സി​നെ​തി​രെ രാ​ജ​കു​ടും​ബം. പോ​ലീ​സ്‍ ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി രാ​ജ​കു​ടും​ബം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ പ​രാ​തി അ​റി​യി​ച്ചു. കൊ‌​ട്ടാ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു​കോ​ടി രൂ​പ വി​ല വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച് അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യി​യു​ടെ പ​രാ​തി​യി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം രാ​ജ​കു​ടും​ബം അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും പ​രാ​തി​യു​ണ്ട്. ചി​ല​രു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് പ​രാ​തി​യു​മാ​യി രാ​ജ​കു​ടും​ബം രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​ക​ൾ ഉ​ട​ൻ അ​റ​സ്റ്റി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.