കൊച്ചി: വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ മന്തിക്കടയില്‍ മോഷണം. ഹബീബി മന്തി റസ്റ്റോറന്‍റില്‍ ബുധനാഴ്ചയാണ് മോഷണം നടന്നത്.

ഗ്യാലക്‌സി എ9 ടാബും 39,450 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. കടയുടെ ഷട്ടര്‍ കുത്തിത്തുറന്നാണ് ക്യാഷ് ഡ്രോയില്‍ ഉണ്ടായിരുന്ന പണവും ടാബും മോഷ്ടാക്കള്‍ കവര്‍ന്നത്.

സംഭവത്തെ തുടര്‍ന്ന് ഉടമ മട്ടാഞ്ചേരി ചെമ്പന്‍ കോട്ടയില്‍ റിയാദിന്‍റെ പരാതി പ്രകാരം ഹാര്‍ബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.