പശ്ചിമേഷ്യയിൽ ഇറാനെതിരെ തുടരുന്ന സൈനിക നീക്കം ഏകദേശം പൂർത്തിയായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, “തങ്ങൾ ഇതുവരെ വേണ്ടത്ര വിജയിച്ചിട്ടില്ല” എന്ന ട്രംപിന്റെ തന്നെ മറ്റൊരു പ്രസ്താവന യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. തിങ്കളാഴ്ച റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് തന്റെ മുൻ നിലപാടുകളിൽ നിന്ന് മാറിയത്.