മും​ബൈ: ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം റിക്കാ​ർ​ഡ് ത​ക​ർ​ച്ച​യി​ലേ​ക്ക്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രു യു​എ​സ് ഡോ​ള​റി​ന് 94.76 രൂ​പ എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്നലെ വ്യാ​പാ​രം ന​ട​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൊ​ടു​മ്പി​രി​ക്കൊ​ള്ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രൂ​പ​യു​ടെ ത​ക​ർ​ച്ച തു​ട​രു​ക​യാ​ണെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മൂ​ല്യം 95ലേക്ക് എ​ത്തു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്.

ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ യു​ദ്ധം ശ​ക്ത​മാ​യ​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​തോ​ടെ വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽനി​ന്ന് വ​ൻ​തോ​തി​ൽ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് രൂ​പ​യ്ക്ക് വ​ൻ തി​രി​ച്ച​ടി​യാ​യി. യു​ദ്ധം മൂ​ലം ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ധ​ന വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​തും ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ച്ച​തും രൂ​പ​യു​ടെ മൂ​ല്യ​മി​ടി​വി​ന് ആ​ക്കംകൂ​ട്ടി.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മാ​ത്രം രണ്ട് ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം കൂ​ടു​ത​ൽ വ​ഷ​ളാ​യാ​ൽ രൂ​പ​യു​ടെ മൂ​ല്യം ഇ​നി​യും താ​ഴേ​ക്ക് പോ​കാ​നാ​ണ് സാ​ധ്യ​ത. ഇ​ത് രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി ചെ​ല​വ് വ​ർ​ധി​പ്പി​ക്കാ​നും അ​തു​വ​ഴി വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.