സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (Special Intensive Revision (SIR) എതിരെ തുറന്നടിച്ച് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയിലൂടെ “വോട്ടുകൾ മോഷ്ടിക്കാനുള്ള ഗൂഢാലോചന” നടക്കുന്നുണ്ടെന്നും ഇത് ദശലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് തെറ്റായി ഇല്ലാതാക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം ആരോപിച്ചു.

“വോട്ട് മോഷണ ഭീഷണി ഇപ്പോൾ നമ്മുടെ വീട്ടുവാതിൽക്കൽ എത്തിയിരിക്കുന്നു; നമ്മൾ ഒന്നിച്ച് അതിനെതിരെ പോരാടണം” എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. “ശരിയായതും സുതാര്യവുമായ വോട്ടർ പട്ടികയാണ് സത്യസന്ധമായ തിരഞ്ഞെടുപ്പുകളുടെ അടിത്തറ” എന്ന് പച്മറിയിലെ തന്‍റെ പ്രസംഗത്തിൽ സ്റ്റാലിൻ പറഞ്ഞു.