സ്വർണവില ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും ഭേദിച്ച് കുത്തനെ ഉയരുന്നു. ഇന്ന് സ്വർണം പവന് 400 രൂപ വർധിച്ചു. ഇതോടെ പവന് വില 94,520 രൂപയിലെത്തി. ഗ്രാമിന് 11,815 രൂപയിലാണ് വിൽപന തുടരുന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണവില പവന് ഒരു ലക്ഷത്തിലേക്ക് എത്താൻ അധികം വൈകില്ലെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 2400 രൂപ കൂടിയിരുന്നു. ഇതോടെയാണ് പവന് വില 94,360 രൂപയിലെത്തിയത്. ഗ്രാമിന് 11,795 രൂപയിലാണ് വിൽപന നടന്നത്.



