കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഹൗ​സ് സ​ര്‍​ജ​നാ​യി​രു​ന്ന കോ​ട്ട​യം മു​ട്ടു​ചി​റ കാ​ളി​പ​റ​മ്പ് കെ.​ജി. മോ​ഹ​ന്‍​ദാ​സി​ന്‍റെ​യും വ​സ​ന്ത​കു​മാ​രി​യു​ടെ​യും ഏ​ക മ​ക​ള്‍ ഡോ. ​വ​ന്ദ​ന ദാ​സ് (23) 2023 മേ​യ് 10ന് ​പു​ല​ര്‍​ച്ചെ​യാ​ണ് കു​ത്തേ​റ്റു മ​രി​ച്ച​ത്.

ചി​കി​ത്സ​യ്ക്കാ​യി പൂ​യ​പ്പ​ള്ളി പോ​ലീ​സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കൊ​ല്ലം നെ​ടു​മ്പ​ന എ​ല്‍​പി സ്കൂ​ള്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന വെ​ളി​യം ചെ​റു​ക​ര​ക്കോ​ണം സ്വ​ദേ​ശി സ​ന്ദീ​പ് (44) അ​ക്ര​മാ​സ​ക്ത​നാ​യി ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജി​ക്ക​ല്‍ ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ഡോ. ​വ​ന്ദ​ന​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു കാ​ലി​നു പ​രു​ക്കേ​റ്റ കു​ടു​വ​ട്ടൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

ഡ്ര​സിം​ഗ് റൂ​മി​ല്‍ മു​റി​വ് കെ​ട്ടു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ക്ര​മാ​സ​ക്ത​നാ​യ പ്ര​തി മു​ന്നി​ല്‍ ക​ണ്ട സ​ര്‍​ജി​ക്ക​ല്‍ ക​ത്രി​ക കൈ​ക്ക​ലാ​ക്കി പോ​ലീ​സു​കാ​രെ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ​യും ആ​ക്ര​മി​ച്ചു. ഭീ​തി​യി​ല്‍ എ​ല്ലാ​വ​രും ഓ​ടി മാ​റി.

പ​ക്ഷേ ആ​ശു​പ​ത്രി​യി​ലെ ഹൗ​സ് സ​ര്‍​ജ​നാ​യി​രു​ന്ന ഡോ. ​വ​ന്ദ​ന ദാ​സി​ന് അ​വി​ടെ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഡ്ര​സിം​ഗ് റൂ​മി​ല്‍​നി​ന്നു പു​റ​ത്തേ​ക്കോ​ടാ​ന്‍ ശ്ര​മി​ച്ച വ​ന്ദ​ന​യെ പ്ര​തി ത​ട​ഞ്ഞു. അ​വ​സാ​നം, നെ​ഞ്ചി​ലും ക​ഴു​ത്തി​ലും മു​തു​കി​ലു​മാ​യി പ​ല​ത​വ​ണ കു​ത്തി. ജീ​വ​നു​വേ​ണ്ടി പോ​രാ​ടി​യ യു​വ ഡോ​ക്ട​ര്‍ ഒ​ടു​വി​ല്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

സ​ങ്കീ​ര്‍​ണ​മാ​യി​രു​ന്നു കേ​സ് അ​ന്വേ​ഷ​ണ​മെ​ന്നും എ​ന്നാ​ല്‍, സാ​ധ്യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നും കോ​ട​തി​യി​ല്‍ തെ​ളി​യി​ക്കാ​നാ​യെ​ന്നും അ​തി​ല്‍ ചാ​രി​താ​ര്‍​ഥ്യ​മു​ണ്ടെ​ന്നും കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​പ്പം നി​ന്ന​വ​രോ​ട് ന​ന്ദി​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ്യ​ക്ത​മാ​ക്കി. കു​റ്റ​പ​ത്ര​ത്തി​ലെ വാ​ദ​ങ്ങ​ള്‍ തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ന്നും ക​ന​ത്ത ശി​ക്ഷ ത​ന്നെ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ്പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ പ്ര​താ​പ് ജി. ​പ​ടി​ക്ക​ല്‍ പ​റ​ഞ്ഞു.

ഒ​രു യു​വ ഡോ​ക്ട​റു​ടെ പ്ര​തീ​ക്ഷ​യും സ്വ​പ്ന​ങ്ങ​ളും

കൊ​ല്ലം: ഒ​രു കു​ടും​ബ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യും ഒ​രു യു​വ ഡോ​ക്ട​റു​ടെ സ്വ​പ്ന​ങ്ങ​ളും പൊ​ലി​ഞ്ഞു പോ​യ​തു ഒ​രു നി​മി​ഷം​കൊ​ണ്ടാ​ണ്. പാ​വ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി ശു​ശ്രൂ​ഷാരം​ഗ​ത്തു ജീ​വി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച ഡോ​ക്ട​റാ​യി​രു​ന്നു വ​ന്ദ​ന.

പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ച്ച് അ​തി​ൽ സ​ന്തോ​ഷം ക​ണ്ടെ​ത്ത​ണ​മെ​ന്നു പ​ല​പ്പോ​ഴും മാ​താ​പി​താ​ക്ക​ളോ​ടു പ​റ​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് കാ​ലി​നു പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ പ്ര​തി സ​ന്ദീ​പി​ന്‍റെ ക​ത്തി​യി​ൽ ആ ​ജീ​വ​ൻ പി​ട​ഞ്ഞു​വീ​ണു.

സാ​ധാ​ര​ണ​ക്കാ​രെ ചി​കി​ത്സി​ക്കാ​ൻ തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ ഒ​രു ക്ലി​നി​ക് പ​ണി​യ​ണ​മെ​ന്ന ഡോ. ​വ​ന്ദ​ന​ദാ​സി​ന്‍റെ ആ​ഗ്ര​ഹം വ​ന്ദ​ന മ​രി​ച്ച് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം സ​ഫ​ല​മാ​യി. അ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഡോ. ​വ​ന്ദ​ന​യു​ടെ വി​വാ​ഹ​ച്ചെ​ല​വു​ക​ൾ​ക്കാ​യി മാ​താ​പി​താ​ക്ക​ൾ ക​രു​തി​വ​ച്ച പ​ണ​വും. തൃ​ക്കു​ന്ന​പ്പു​ഴ​യി​ൽ വ​സ​ന്ത​കു​മാ​രി​ക്കു കു​ടും​ബ ഓ​ഹ​രി ല​ഭി​ച്ച സ്ഥ​ല​ത്താ​ണു ക്ലി​നി​ക് നി​ർ​മി​ച്ച​ത്. “ഡോ. ​വ​ന്ദ​ന​ദാ​സ് മെ​മ്മോ​റി​യ​ൽ ക്ലി​നി​ക്’ എ​ന്ന പേ​രി​ലാ​ണ് ഇ​തു​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ:വ​ന്ദ​ന​യു​ടെ പി​താ​വ്

പ്ര​തി​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു വ​ന്ദ​ന​യു​ടെ പി​താ​വ് കെ.​ജി. മോ​ഹ​ന്‍​ദാ​സ് വി​ധി വ​രു​ന്ന​തി​ന് മു​ന്പ് പ്ര​തി​ക​രി​ച്ചി​രു​ന്നു. ശി​ക്ഷ സം​ബ​ന്ധി​ച്ചു​ള്ള വാ​ദം കോ​ട​തി​യി​ല്‍ ന​ട​ന്ന ശേ​ഷ​മാ​യി​രി​ക്കും ഏ​തു ത​ര​ത്തി​ലു​ള്ള ശി​ക്ഷ​യാ​ണ് പ്ര​തി​ക്ക് ന​ല്‍​കേ​ണ്ട​ത് എ​ന്ന​തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​ക. ശി​ക്ഷ വ​ര​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ​ക്കി​ല്ലൊ​രി​ക്ക​ലും:സ്നേ​ഹ​സ്മാ​ര​ക​മാ​യി ഡോ.​വ​ന്ദ​ന ദാ​സ് ബ്ലോ​ക്ക്

കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നാ​ടി​ന്‍റെ നോ​വി​ന്‍റെ സ്മാ​ര​ക​മാ​യി ഡോ.​വ​ന്ദ​ന​ദാ​സ് ബ്ലോ​ക്ക്. ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഡോ. ​വ​ന്ദ​ന​ദാ​സ് മെ​മ്മോ​റി​യ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ മ​ന​സ് പൊ​ള്ളു​ന്ന ഓ​ർ​മ​യു​മാ​യി ഡോ. ​വ​ന്ദ​ന​യു​ടെ ചി​ത്ര​വും ഉ​ണ്ട്.