തമിഴ് സൂപ്പർതാരം ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രമായ ‘ജനനായകൻ’ റിലീസ് വൈകുന്നത് തമിഴ് സിനിമാ വ്യവസായത്തിന് കനത്ത ആഘാതമാകുന്നു. ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് നിയമതടസ്സങ്ങൾ മൂലം നീണ്ടുപോയതോടെ തമിഴ്നാട് ബോക്സ് ഓഫീസിന് ഏകദേശം 100 കോടി രൂപയുടെ നഷ്ടമുണ്ടായതായി ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. സെൻസർ ബോർഡുമായുള്ള (CBFC) നിയമതർക്കമാണ് ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് വൈകാൻ കാരണം.

സാധാരണഗതിയിൽ തമിഴ് സിനിമയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പൊങ്കൽ സീസൺ ഇത്തവണ വിജയ് ചിത്രമില്ലാത്തതിനാൽ മന്ദഗതിയിലായിരുന്നു. ജനനായകൻ റിലീസ് ചെയ്തിരുന്നെങ്കിൽ തമിഴ്നാട്ടിൽ നിന്ന് മാത്രം 150-200 കോടി രൂപ നേടാമായിരുന്നുവെന്ന് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറഞ്ഞു.