പൂർണ്ണമായും സ്വയം നിയന്ത്രിത ടെസ്‌ല കാറുകൾ അടുത്ത വർഷം ജനുവരിയിൽ യുഎഇ വിപണിയിലെത്തിക്കുമെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് അറിയിച്ചു. ഇത് പൂർണ്ണമായും ഡ്രൈവറില്ലാ സംവിധാനമല്ല, മറിച്ച് വാഹനത്തിന്റെ സ്റ്റിയറിംഗ് നിയന്ത്രണം, ബ്രേക്കിംഗ്, ലെയ്ൻ മാറ്റം, പാർക്കിംഗ് എന്നിവ സ്വയം നിയന്ത്രിക്കാൻ സഹായിക്കുന്ന ‘അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ്’ ഫീച്ചറാണ് (FSD) കമ്പനി അവതരിപ്പിക്കുന്നത്.

ഈ സിസ്റ്റം പ്രവർത്തിക്കുമ്പോൾ ഒരു ഡ്രൈവർ നിർബന്ധമായും വാഹനത്തിലുണ്ടാകണമെന്നും ഏതു സമയത്തും വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറായിരിക്കണമെന്നും ടെസ്‌ല പ്രത്യേകം നിർദ്ദേശിക്കുന്നുണ്ട്. യുഎഇയിലെ അത്യാധുനിക റോഡ് സൗകര്യങ്ങൾ ടെസ്‌ലയുടെ ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് ഏറെ അനുയോജ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.