സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ കേണൽ (റിട്ട.) സഞ്ജീവ് നായർക്കു പകരമാണ് നിയമനം. നിലവിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായ സന്ദീപ് കുമാർ ടെക്നോപാർക്ക് സിഇഒയുടെ അധിക ചുമതലയാണു വഹിക്കുക. കഴിഞ്ഞ മാസം 9ന് ആണ് സഞ്ജീവ് നായർ സ്ഥാനമൊഴി ഞ്ഞത്.
കേരള കേഡറിലെ 2020 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബിഹാർ സ്വദേശി സന്ദീപ്. തലശ്ശേരി സബ് കലക്ടർ ആയിരിക്കെ മികച്ച സബ് കലക്ടർക്കു ള്ള 2024 ലെ സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു.



