മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ ബൈ​ക്കും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ധ്യാ​പി​ക മ​രി​ച്ചു. ക​ല്ലോ​ടി പ​ട​ക്കൂ​ട്ടി​ൽ വി​നീ​തി​ന്‍റെ ഭാ​ര്യ സ്റ്റെ​ഫി (33) ആ​ണ് മ​രി​ച്ച​ത്.

കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും ട്രാ​വ​ല​റും ക​ല്ലോ​ടി​ക്ക് സ​മീ​പം അ​യി​ല​മൂ​ല മെ​തി​യ​റ​യി​ൽ വ​ച്ച് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​മു​ണ്ട സെ​ന്‍റ് ആ​ൻ​സ് ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ളിലെ അ​ധ്യാ​പി​ക​യാ​ണ്. അ​യി​ല​മൂ​ല ക​ള​രി​ക്ക​ൽ അ​പ്പ​ച്ച​ന്‍റെ​യും മേ​ഴ്സി​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ്. അ​പ​ക​ട​ത്തി​ൽ സ്റ്റെ​ഫി​യു​ടെ ഭ​ർ​ത്താ​വ് വി​നീ​തി​നും മ​ക​ൻ ഇ​യാ​നും പ​രി​ക്കേ​റ്റി​രു​ന്നു.