തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്! തത്കാൽ ടിക്കറ്റ് ബുക്കിങ് രീതി മാറുന്നു, ഡിസംബർ ഒന്ന് മുതൽ ഒടിപി വെരിഫിക്കേഷൻ



