തമഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് അനുമതി തേടി എത്തിയ ടിവികെ അധ്യക്ഷൻ വിജയിയെ രണ്ടാം ദിവസവും തിരിച്ച് അയച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 118 എംഎൽഎമാരുടെ ഒപ്പുകളുമായി എത്താൻ ഗവർണർ ആവശ്യപ്പെട്ടതായാണ് വിവരം.
ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണാ കത്ത് വിജയ് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഗവർണറെ കണ്ട വിജയ് ആവശ്യമായ എംഎൽഎമാരുടെ എണ്ണം തനിക്കുണ്ടെന്ന് വാക്കാൽ മാത്രമേ പറഞ്ഞിട്ടുള്ളൂ.
റിപ്പോർട്ടുകൾ പ്രകാരം, 107+5 (കോൺഗ്രസ്) അഥവാ 112 എംഎൽഎമാർ ഒപ്പിട്ട ഒരു കത്ത് ടിവികെ ഗവർണർക്ക് സമർപ്പിച്ചു. എന്നിരുന്നാലും, ഗവർണർ “ദയവായി 118 ഒപ്പുകളുമായി (ഭൂരിപക്ഷം) തിരിച്ചുവരൂ.” എന്ന് പ്രതികരിച്ചിരുന്നു. ഇതിനായി ടിവികെ കുറച്ച് സമയം അഭ്യർത്ഥിച്ചിരുന്നു.



