സിറിയയിലെ ഡമാസ്കസിലെ മാർ ഏലിയാസ് പള്ളിയിൽ നടന്ന മാരകമായ ആക്രമണം നടന്ന് ഒരാഴ്ച പിന്നിടുന്നു. ഇപ്പോഴും ഇവിടുത്തെ പള്ളികളിൽ വാതിലുകൾ അടച്ചിട്ടില്ല. ജൂൺ 30 ഞായറാഴ്ച ഇവിടെ തിരുക്കർമ്മങ്ങൾ പുനരാരംഭിച്ചു.

“തിരുക്കർമ്മങ്ങളിൽ വിശ്വാസികളുടെ പങ്കാളിത്തം കുറവായിരുന്നു. ഇത് പ്രതീക്ഷിച്ചിരുന്നു, ആളുകൾ അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്ന് സഭ മനസ്സിലാക്കുന്നു,” മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കർക്കായുള്ള ഔവർ ലേഡി ഓഫ് ഡമാസ്കസിന്റെ ഇടവക വികാരി ഫാ. അന്റോണിയോസ് റാഫത്ത് അബു അൽ-നാസർ പറഞ്ഞു. ആക്രമണം നടന്ന ദിവസം മുതൽ പള്ളിയുടെ സുരക്ഷയ്ക്കായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

തങ്ങളുടെ പള്ളികളെ സജീവമായി സംരക്ഷിക്കുന്ന പ്രാദേശിക ക്രിസ്ത്യൻ വോളണ്ടിയർമാർ – ‘ഫസാ യൂത്ത്’ – നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കാനും ഫാ. അന്റോണിയോസ് മറന്നില്ല.