വയറിന്റെ ആരോഗ്യത്തിന് ഉരുളക്കിഴങ്ങ് അത്ര നല്ലതല്ലെന്ന അഭിപ്രായം പലരും പങ്കുവെക്കുന്നതായി കാണാറുണ്ട്. എന്നാൽ പോഷകാഹാര ശസ്ത്രത്തിന്റെയും വിദഗ്ധ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ നോക്കിയാൽ ഈ ധാരണക്ക് സ്ഥാനമില്ലെന്ന് മനസിലാകും.
ഗുഡ്ഗാവിലെ മാരെൻഗോ ഏഷ്യ ഹോസ്പിറ്റലിലെ രജിസ്റ്റേർഡ് ഡയറ്റീഷ്യൻ ഡി. പർമീത് കൗറുമായുള്ള ആശയവിനിമയത്തിൽ, ശരിയായി തയ്യാറാക്കിയാൽ, മധുരക്കിഴങ്ങും സാധാരണ ഉരുളക്കിഴങ്ങും കുടലിന്റെ ആരോഗ്യത്തിന് ശക്തമായ പങ്കാളികളാണെന്ന് വ്യക്തമാകുമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.



