കോ​ഴി​ക്കോ​ട്: ക്രി​സ്ത്യ​ന്‍ ദേ​വാ​ല​യ​ത്തോ​ട് ചേ​ര്‍​ന്ന കെ​ട്ടി​ട​ത്തി​നും കാ​റി​നും തീ​യി​ട്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു നോ​ര്‍​ത്ത് എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ലെ സ്റ്റീം ​മാ​ളി​നു സ​മീ​പം താ​മ​സി​ക്കു​ന്ന ജ​യ​ന്ത് നാ​യ്ക്(32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​ണെ​ന്ന സം​ശ​യ​മു​ണ്ട്.

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം സെ​ന്‍റ് പാ​ട്രി​ക് ദേ​വാ​ല​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​നും ഫാ. ​ആ​ന്‍റ​ണി പാ​ലി​യ​ത്ത​റ​യു​ടെ കാ​റി​നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തീ​യി​ട്ട​ത്. ചെ​മ്മ​ങ്ങാ​ട് പോ​ലീ​സും സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡും ചേ​ര്‍​ന്നാ​ണ് ജ​യ​ന്തി​നെ പി​ടി​കൂ​ടി​യ​ത്. പു​ഷ്പ തി​യ​റ്റ​റി​ന​ടു​ത്ത് സാ​യ് ബാ​ബ ക്ഷേ​ത്ര പ​രി​സ​ര​ത്ത് ക​റ​ങ്ങി ന​ട​ക്കു​മ്പോ​ഴാ​ണ് ഇ​യാ​ളെ പി​ടി​ച്ച​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം പ​ള്ളി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ ക​ണ്ട​യാ​ളു​മാ​യി ഇ​യാ​ള്‍​ക്ക് സാ​മ്യ​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​യാ​ള്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലെ പോ​ലെ തൊ​പ്പി​യും ധ​രി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് ഇ​യാ​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.