ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എസ്. സുരേഷ്. 

മന്ത്രി മുഹമ്മദ് റിയാസിനെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു   എസ്. സുരേഷിന്റെ പ്രതികരണം. മുഹമ്മദ് റിയാസിന് പരാതിയുണ്ടെങ്കിൽ അമ്മായിയപ്പനോട് പറയട്ടെ. മുഖ്യമന്ത്രിയുടെ വീട്ടിലുള്ള എല്ലാവരെയും ക്ഷണിക്കണോ എന്നും എസ്. സുരേഷ് പ്രതികരിച്ചു.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതിൽ പൊതുമരാമത്ത് മാധ്യമങ്ങളോട് മന്ത്രി അതൃപ്തിയറിയിച്ചിരുന്നു. സാധാരണ കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുടെ ഓഫീസ് അറിയിക്കാറുള്ളതാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത്തവണ വിളിക്കാത്തതെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.