സ്ത്രീയുടെ പാന്റിന്റെ വള്ളി അഴിക്കുന്നത് ബലാത്സംഗത്തിന് തയ്യാറെടുപ്പെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ വിധി റദ്ദാക്കി സുപ്രീം കോടതി. പാന്റിന്റെ വള്ളി അഴിക്കുന്നതും, സ്ത്രീകളെ ശരീരികമായി പീഡിപ്പിക്കുന്നതും ബലാത്സംഗ ശ്രമം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2025 മാർച്ച് 17ന് അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച് ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ബലാത്സംഗ ശ്രമമല്ലെന്നും സ്ത്രീയുടെ ലജ്ജാഭംഗം വരുത്തുന്ന കുറ്റമായി മാത്രമേ കാണാനാകൂവെന്നുമായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ സുപ്രീം കോടതി സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു.



