അനാഥർ, ദുർബല വിഭാഗങ്ങൾ, പിന്നാക്ക വിഭാഗങ്ങളി ഉൾപ്പെടുന്ന കുട്ടികൾക്ക് സ്വകാര്യ സ്കൂളുകളിൽ 25 ശതമാനം സംവരണത്തിൽ സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിന് വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോട് ഉത്തരവിട്ടു.

മേഘാലയ, സിക്കിം, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച് വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പൗലോമി പവിനി ശുക്ല vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അതിനാൽ, മറ്റ് സംസ്ഥാനങ്ങളും നാല് ആഴ്ചയ്ക്കുള്ളിൽ ഇത് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്.