പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാനിലുള്ള പോലീസ് പരിശീലന സ്കൂളിന് നേരെ ചാവേർ ആക്രമണത്തിന് ശ്രമിച്ച് തീവ്രവാദികൾ. പക്ഷേ സുരക്ഷാ സേന ആക്രമണം പരാജയപ്പെടുത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറ് തീവ്രവാദികൾ കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടു.

നിരോധിത സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) യിലെ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു . സ്കൂളിൽ അതിക്രമിച്ച് കയറി വലിയ ആക്രമണം നടത്താനാണ് ഭീകരർ ഉദ്ദേശിച്ചിരുന്നത്, എന്നാൽ പോലീസ് തിരിച്ചടിച്ച് അവരെ വധിച്ചു.