കണ്ണൂര്‍: ആര് മുഖ്യമന്ത്രി ആയാലും കുഴപ്പമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണെന്ന് സുധാകരന് പ്രതികരിച്ചു.
തന്നോട് അഭിപ്രായം ചോദിച്ചാല്‍ പറയും. മുഖ്യമന്ത്രി ആരെന്നതില്‍ രണ്ട് ദിവസത്തിനകം തന്നെ തീരുമാനമുണ്ടാകും. പിണറായി വിജയന് പ്രതിപക്ഷ നേതാവായി വരണമെന്ന് സിപിഎമ്മുകാര്‍ പോലും പറയില്ലെന്നും സുധാകരന് പറഞ്ഞു.
പിണറായി വിജയന് നടക്കാന്‍ പഠിക്കട്ടെ, അതിന് ശേഷം ജനങ്ങളുമായി ഇടപഴകാന്‍ ശ്രമിക്കാമെന്നാണ് തന്റെ ഉപദേശമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.



