തൃ​ശൂ​ർ: ക​ഴി​വും പ്രാ​പ്തി​യും ഉ​ള്ള​വ​ർ രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും രാ​ഷ്‌​ട്രീ​യ​ത്തി​ൽ ശോ​ഭി​ക്കു​ന്ന​ത് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കു​മെ​ന്നും ന​ട​ൻ ടൊ​വി​നോ തോ​മ​സ് പ​റ​ഞ്ഞു. സി​നി​മാ​ക്കാ​രു​ടെ രാ​ഷ്‌​ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ഇ​പ്പോ​ൾ ഇ​ല്ലെ​ന്നും ഇ​റ​ങ്ങി​യേ ​പ​റ്റൂ​വെ​ന്ന ത​ര​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നാ​ൽ ഇ​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തു മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും കേ​ര​ള​ത്തി​നു​വേ​ണ്ടി ന​ല്ല​തു ചെ​യ്യാ​ൻ ക​ഴി​യ​ണം. വോ​ട്ട് ചെ​യ്യു​ന്ന​ത് ന​മ്മു​ടെ അ​വ​കാ​ശ​വും ക​ട​മ​യു​മാ​ണെ​ന്നും ടോ​വി​നോ പ​റ​ഞ്ഞു.

ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ൾ​സ് സ്കൂ​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് വോ​ട്ടു​ചെ​യ്യാ​ൻ ടൊ​വി​നോ എ​ത്തി​യ​ത്.