അമേരിക്കയിലെ കലാലയങ്ങളിൽ തുടരുന്ന ആത്മീയ മുന്നേറ്റം യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്‌ളോറിഡയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഫെബ്രുവരി 10 ചൊവ്വാഴ്ച രാത്രി നടന്ന  കൂട്ടായ്മയിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തതായും, ഇതിൽ 1,600 പേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാൻ തീരുമാനിച്ചതായും സംഘാടകർ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് വിദ്യാർത്ഥികൾ സ്‌നാനം സ്വീകരിച്ചു. ഇതിൽ മുൻപ് നിരീശ്വരവാദികളായിരുന്ന പലരും ഇപ്പോൾ ക്രിസ്തുമതം സ്വീകരിച്ചതായി സംഘാടകയായ ടോണിയ പ്രെവെറ്റ് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷമായി അമേരിക്കയിലെ വിവിധ സർവകലാശാലകളിൽ ഈ കൂട്ടായ്മ ആത്മീയ യോഗങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ഇതുവരെ 1.2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ പരിപാടികളിൽ പങ്കെടുത്തു. 2023ൽ അസ്ബറി സർവകലാശാലയിൽ ആരംഭിച്ച ആത്മീയ ഉണർവിന്റെ തുടർച്ചയായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്. സൗത്ത് ഫ്‌ളോറിഡ, ക്ലെംസൺ, എൻസി സ്റ്റേറ്റ് തുടങ്ങിയ സർവകലാശാലകളിലും സമാനമായ രീതിയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ വിശ്വാസത്തിലേക്ക് കടന്നുവന്നിരുന്നു.