സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പല്‍ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്‍റെ രണ്ടാം സമ്മേളനം ഇന്നു സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍

ആർച്ച്‌ബിഷപ് മാർ റാഫേല്‍ തട്ടില്‍ സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയില്‍നിന്നു വിരമിച്ചവരുമായ 52 മെത്രാന്മാരാണു സമ്മേളനത്തില്‍ പങ്കെടുക്കുക.

സിനഡ് 29നു സമാപിക്കും. സിനഡില്‍ പങ്കെടുക്കുന്ന എല്ലാ മെത്രാന്മാർക്കുംവേണ്ടി പ്രത്യേകം പ്രാർഥിക്കണമെന്ന് മേജർ ആർച്ച്‌ബിഷപ് സീറോ മലബാർ സഭാ വിശ്വാസികളോട് അഭ്യർഥിച്ചു.