അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ നാവിക മൈനുകൾ (Sea Mines) വിന്യസിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇറാൻ കടലിടുക്കിൽ ഡസൻ കണക്കിന് മൈനുകൾ വിന്യസിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 

ഇതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ചു. നിലവിലെ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് ഒരു ‘മരണതാഴ്‌വര’ (Death Valley) ആയി മാറിയിരിക്കുകയാണെന്ന് യുദ്ധവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.