ക​ണ്ണൂ​ർ: സ​ന്ദ​ർ​ശ​ക പാ​സ് ഇ​ല്ലാ​തെ രോ​ഗി​യെ കാ​ണാ​ൻ എ​ത്തി​യ യു​വാ​ക്ക​ൾ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ചു. പാ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​രെ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.45ഓ​ടെ ക​ണ്ണൂ​ർ പ​രി​യാ​രം ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് സം​ഭ​വം.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ക​ജേ​ഷ് കു​മാ​റി​നെ സം​ഘം വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​ത്തി​ന് പി​ന്നാ​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ലെ പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റി​ന്‍റെ വാ​തി​ലു​ക​ളും ഇ​വ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ടി​ക്കാ​നം സ്വ​ദേ​ശി​ക​ളാ​യ ഷി​ന്‍റോ ബേ​ബി തോ​മ​സ്, സാം ​ഉ​ല​ഹ​ന്നാ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ടു​പേ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി. മ​ർ​ദ​ന​മേ​റ്റ കു​ഞ്ഞി​മം​ഗ​ലം സ്വ​ദേ​ശി ക​ജേ​ഷ് കു​മാ​ർ ചി​കി​ത്സ​തേ​ടി.