കുട്ടികൾ കൊണ്ടുവന്ന ഉണ്ണീശോയുടെ 1,500 ചിത്രങ്ങൾ ലെയോ പതിനാലാമൻ പാപ്പ ആശീർവദിച്ചു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഉണ്ണീശോയുടെ ചിത്രങ്ങൾ വഹിച്ചുകൊണ്ട് പാപ്പയുടെ അനുഗ്രഹം സ്വീകരിക്കാൻ ഒരു വലിയ കൂട്ടം കുട്ടികളെത്തിയിരുന്നു.

1969-ൽ പോൾ ആറാമൻ മാർപാപ്പ ആരംഭിച്ചതും എല്ലാ വർഷവും ആഗമനകാലത്ത് നടപ്പിലാക്കുന്നതുമായ ഒരു പാരമ്പര്യമാണിത്. പകർച്ചവ്യാധിയുടെ സമയത്തും ഫ്രാൻസിസ് മാർപാപ്പ ഈ പാരമ്പര്യം തുടർന്നിരുന്നു. ഇത് സമൂഹത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളുമായുള്ള അടുപ്പത്തിന്റെ അടയാളത്തെ പ്രതിനിധീകരിക്കുന്നു. കാലക്രമേണ, ഈ പാരമ്പര്യം വ്യാപിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള രൂപതകളിൽ ഇത് ആചരിക്കപ്പെടുന്നു.

ഈ ഞായറാഴ്ച, സ്ക്വയറിൽ സന്നിഹിതരായ 1,500 കുട്ടികൾക്ക് മുന്നിൽ, പരിശുദ്ധ പിതാവ് പറഞ്ഞു: “റോമിലെ കുട്ടികൾക്ക് ഞാൻ പ്രത്യേക ആശംസകൾ നേരുന്നു. പ്രത്യേകിച്ച്, ലോകത്തിലെ എല്ലാ കുട്ടികളും സമാധാനത്തോടെ ജീവിക്കാൻ വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർഥിക്കാം.” കുഞ്ഞുങ്ങൾ വലിയ കരഘോഷത്തോടെയാണ് ഈ വാക്കുകൾ സ്വീകരിച്ചത്. ഈ പരിപാടി സംഘടിപ്പിച്ച ഒറാട്ടോറി റൊമാനി സെന്ററിന് പാപ്പ നന്ദി പറഞ്ഞു.

സന്നിഹിതരായ കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട്, ഈ ക്രിസ്തുമസിന്, തിരുപ്പിറവിയുടെ സമയത്ത് മാർപാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർഥിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.