നാലു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ്‌ ലഭിച്ചത്‌. യുദ്ധത്തിനെതിരെ സമാധാനത്തെ പ്രതിനിധീകരിച്ച്‌ കുഞ്ഞിന്‌ ‘സ്വാതിക്‌’ എന്ന്‌ പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ഗോപി അറിയിച്ചു

കുഞ്ഞിനെ തൈക്കാട്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധന നടത്തി 2.250 കിലോയാണ് തൂക്കം. കുഞ്ഞിന്‌ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന്‌ കണ്ടതിനെ തുടർന്ന്‌ തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരത്ത്‌ ഈ വർഷം ലഭിക്കുന്ന എട്ടാമത്തെ കുഞ്ഞാണ്‌ സ്വാതിക്‌.

ആലപ്പുഴയില്‍ ലഭിച്ച മൂന്ന് കുട്ടികളും ഉള്‍പ്പെടെ 11 കുഞ്ഞുങ്ങളാണ് ശിശുക്ഷേമ സമിതിയ്‌ക്ക്‌ ഈ വർഷം പരിചരണയ്‌ക്കായി ലഭിച്ചത്‌. ഏറ്റവും കൂടുതല്‍ കുട്ടികളെ ലഭിച്ചത് തിരുവനന്തപുരത്താണ്