കൊല്ലത്തെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഹോസ്റ്റലിൽ (SAI) ഇന്ന് രാവിലെ രണ്ട് സ്‌പോർട്‌സ് ട്രെയിനികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഹോസ്റ്റലിൽ (SAI) ഇന്ന് രാവിലെയാണ് രണ്ട് സ്‌പോർട്‌സ് ട്രെയിനികളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരിച്ചവരിൽ കോഴിക്കോട് സ്വദേശിനിയായ 17 വയസ്സുള്ള ഒരു പെൺകുട്ടിയും തിരുവനന്തപുരം സ്വദേശിനിയായ 15 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.  

ഒരാൾ പ്ലസ് ടു വിദ്യാർത്ഥിനിയും, മറ്റൊരാൾ SSLC വിദ്യാർത്ഥിനിയുമാണ്. ഇരുവരെയും ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. തിരുവനന്തപുരം, കോഴിക്കോട് സ്വദേശിനികളാണ് മരിച്ച വിദ്യർത്ഥിനികൾ.

ഇന്ന് ഇരുവരും പ്രഭാത പരിശീലനത്തിന് ഹാജരായിരുന്നില്ല. ഇതോടെയാണ് അധികൃതർ അവരുടെ ഹോസ്റ്റൽ മുറി പരിശോധിച്ചു. വാതിൽ തുറക്കാത്തപ്പോൾ, പൂട്ട് പൊളിച്ച് അകത്തുകടന്നു. ഇതോടെയാണ് രണ്ട് പെൺകുട്ടികളെയും സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രാത്രി വൈകുവോളം ഹോസ്റ്റൽ അന്തേവാസികൾ അവരെ ഒരുമിച്ച് കണ്ടു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും സംഭവ സ്ഥലത്ത് നിന്ന കണ്ടെടുത്തിട്ടില്ല.