അ​മ്രോ​ഹ: പാ​മ്പ് ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് മ​ന്ത്ര​വാ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം 12 മ​ണി​ക്കൂ​ർ ഗം​ഗാ ന​ദി​യി​ൽ മു​ക്കി​വ​ച്ച 13കാ​ര​ന് ദാ​രു​ണാ​ന്ത്യം. ഉ​ത്ത‍‍​ർ​പ്ര​ദേ​ശി​ലെ അ​മ്രോ​ഹ​യി​ലാ​ണ് സം​ഭ​വം. പാ​മ്പു​ക​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​ന് പ​ക​രം കു​ടും​ബം മ​ന്ത്ര​വാ​ദി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

മ​ന്ത്ര​വാ​ദി​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് കു​ടും​ബം കൗ​മാ​ര​ക്കാ​ര​നെ 12 മ​ണി​ക്കൂ​ർ നേ​രം മു​ള​വ​ടി​ക​ളി​ൽ കെ​ട്ടി ഗം​ഗാ​ന​ദി​യി​ൽ മു​ക്കി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഗം​ഗാ ന​ദി കു​ട്ടി​യെ സു​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു മ​ന്ത്ര​വാ​ദി കു​ടും​ബ​ത്തെ വി​ശ്വ​സി​പ്പി​ച്ച​ത്.

12 മ​ണി​ക്കൂ​റി​ന് ശേ​ഷം കു​ട്ടി അ​ന​ങ്ങാ​താ​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്. കു​ട്ടി മ​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ഗം​ഗാ ന​ദി​യി​ലേ​ക്ക് എ​റി​യാ​നും ശ്ര​മി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ‌.

കു​ട്ടി​യെ മു​ള​വ​ടി​ക​ളി​ൽ കെ​ട്ടി ന​ദി​യി​ൽ ഇ​ട്ടി​രി​ക്കു​ന്ന വീ​ഡി​യോ ഇ​തോ​ട​കം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ വ​ലി​യ ച​ർ​ച്ച‍​യാ​യി​ട്ടു​ണ്ട്.