കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്നുതന്നെ നിന്ന സ്വർണവില ഇന്ന് താഴേയ് എത്തി. ആയിരം രൂപയ്ക്ക് മുകളിലാണ് ഇന്നത്തെ ഇടിവ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ ഇടിവ്.
ഇന്നലെ രാവിലെ 91,040 രൂപയിൽ എത്തി സ്വർണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 11,380 രൂപയായിരുന്നു വില. എന്നാൽ ഇന്നത് 170 രൂപ കുറഞ്ഞ് 11,210 രൂപയിൽ എത്തി. പവന് 1,360 രൂപ കുറഞ്ഞ് 89,680 ആയി.