ജോ​​​​ധ്പു​​​​ർ: വി​​​​വാ​​​​ഹ​​​​ദി​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടു പെ​​​​ൺ​​​​മ​​​​ക്ക​​​​ൾ ​വീ​​​​ടി​​​​നെ ദുഃ​​​​ഖ​​​​ത്തി​​​​ലാ​​​​ഴ്ത്തി. വി​​​​വാ​​​​ഹ​​​​ത്ത​​​​ലേ​​​​ന്ന് വ​​​​ലി​​​​യ ആ​​​​ഘോ​​​​ഷം ക​​​​ഴി​​​​ഞ്ഞ് രാ​​​​ത്രി വൈ​​​​കി ഉ​​​​റ​​​​ങ്ങാ​​​​ൻ കി​​​​ട​​​​ന്ന ശോ​​​​ഭ(25), വി​​​​മ​​​​ല(23) എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ദേ​​​​ഹാ​​​​സ്വാ​​​​സ്ഥ്യം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ക​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​ലെ​​​​ത്തി​​​​ച്ച​​​​ശേ​​​​ഷം മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

രാ​​​​വി​​​​ലെ ബ​​​​ന്ധു​​​​ക്ക​​​​ൾ വി​​​​ളി​​​​ച്ചി​​​ട്ടും ഉ​​​ണ​​​രാ​​​ത്ത​​​തി​​​നാ​​​ൽ ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​രും മ​​​രി​​​ച്ചു. വി​​​ഷം ക​​​ഴി​​​ച്ച് മ​​​രി​​​ച്ച​​​താ​​​ണെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ടം റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല. ആ​​​​ത്മ​​​​ഹ​​​​ത്യാ കു​​​​റി​​​​പ്പൊ​​​​ന്നും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.