‘ജാമ്യ വ്യവസ്ഥകളും അംഗീകരിക്കാൻ കഴിയില്ല. ഭയാനകമായ അന്തരീക്ഷം സൃഷ്‌ടിച്ചത് ബജ്റംഗ്ദൾ പ്രവർത്തകരാണ്. അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

സംഘപരിവാർ വേട്ടയാടലുകൾ വഴിയേ നടക്കട്ടെയെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം എന്ന നിലയിൽ പോയിരിക്കുന്നത് കൊണ്ടാണ് ഇത്രയും ഗുരുതരമായ വ്യവസ്ഥകൾ വെച്ചിരിക്കുന്നത്. അത് അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല.കാരണം, ഒരു തെറ്റും ചെയ്യാത്ത രണ്ട്അമ്മമാർ. അവർ യാത്ര ചെയ്തു എന്നൊരു കുറ്റമേ ചെയ്തിട്ടുള്ളു.

അവർക്കൊപ്പം രണ്ട്കു ട്ടികളുണ്ടായിരുന്നു. അവരും സ്വന്തം
ഇഷ്ടപ്രകാരം യാത്ര ചെയ്‌തു. അതിനെ മറ്റൊരു തരത്തിൽ വളച്ചൊടിച്ച് വലിയൊരു ഇഷ്യു ആക്കി മാറ്റിയത് അവിടെയുള്ള ബജ്റംഗ്ദ‌ൾ പ്രവർത്തകരാണ്. അവിടെ ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയതും ഇതേ ആളുകളാണ് – അദ്ദേഹം പറഞ്ഞു.