തിരുമൂലപുരം: ബഥനി മിശിഹാനുകരണ സന്ന്യാസിനി സമൂഹാംഗം സിസ്റ്റർ ക്രിസ്റ്റീന എസ്.ഐ.സി. (86) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് അത്യഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമ്മികത്വത്തിലും, അഭിവന്ദ്യ പിതാക്കൻമാരുടെ സഹകാർമ്മികത്വത്തിലും തിരുമൂലപുരം മഠം ചാപ്പലിൽ. പരേത
കല്ലൂപ്പാറ, കാക്കനാട്ടിൽ പരേതരായവർഗീസിന്റേയും, അന്നമ്മയുടേയും മകളാണ്.

തിരുമൂലവിലാസം യു.പി സ്കൂൾ, മാന്നാർ എം.എസ്.എം. യു.പി സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനദ്ധ്യാപികയായും, ചെങ്ങരൂർ, അഞ്ചൽപ്പെട്ടി, വേളംകോട് എന്നിവിടങ്ങളിൽ അദ്ധ്യാപികയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രൊവിൻഷ്യൽ സെക്രട്ടറിയായും, സമൂഹത്തിന്റെ വിവിധ മഠങ്ങളിൽ സുപ്പീരിയറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

സഹോദരങ്ങൾ: പരേതയായ സിസ്റ്റർ ജൂലിത്തി എസ്. ഐ.സി, പരേതനായ ഫാ. സ്റ്റനിസ്ലാവൂസ് കാക്കനാട്ട്, റോസമ്മ തോട്ടത്തിൽ മൂവാറ്റുപുഴ, അഭിവന്ദ്യ എബ്രാഹം മാർ ജൂലിയോസ്, രാജൻ വർഗ്ഗീസ് കാക്കനാട്ട് (ആലപ്പുഴ), വൽസമ്മ തെങ്ങും തുരുത്തേൽ (ജർമ്മനി).