സംസ്ഥാനത്തെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) ന് ശേഷം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ ആകെ 277 ട്രാൻസ്‌ജെൻഡർ വോട്ടർമാർ വോട്ടർ പട്ടികയിൽ ഇടം നേടി, ഇതിൽ ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ്.

പുതുക്കിയ പട്ടിക പ്രകാരം, തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളത്, 15 പേർ. തൊട്ടുപിന്നാലെ 13 ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ള താനൂർ (മലപ്പുറം ജില്ല), 9 ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ള നേമം (തിരുവനന്തപുരം ജില്ല), 7 പേർ ഉള്ള വണ്ടൂർ (മലപ്പുറം ജില്ല), 6 പേർ ഉള്ള കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ മണ്ഡലങ്ങൾ ഉണ്ട്. പുതിയ പട്ടിക പ്രകാരം, കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 34  എണ്ണത്തിലും ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളതായി രജിസ്റ്റർ ചെയ്തിട്ടില്ല.

9 ലക്ഷം പേരുകൾ നീക്കം ചെയ്തു
എസ്‌ഐആർ നടപടിക്രമങ്ങൾക്ക് കേരളത്തിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഏകദേശം ഒമ്പത് ലക്ഷം പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം ഇപ്പോൾ 2.69 കോടിയിലധികമാണ്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ച http://electoralsearch.eci.gov.in എന്ന ലിങ്കിൽ കയറി പൊതുജനങ്ങൾക്ക് പുതുക്കിയ പട്ടികയിൽ അവരുടെ പേരുകൾ ഉണ്ടോയെന്ന് പരിശോധിക്കാം.