ഇന്നലെ വൈകുന്നേരം 6 മണി വരെയുള്ള കണക്കെനുസരിച്ച്‌ 24 ലക്ഷത്തിലധികം പേരുടെ ഫോമുകള്‍ തിരികെ ലഭിച്ചിട്ടില്ല. എസ്‌ഐആർ വിവരശേഖരണം ഇന്നലെ അർധരാത്രിയാണ് അവസാനിച്ചത്. ഈ മാസം 23ന് കമ്മീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 22 വരെ കരട് പട്ടികക്കുമേല്‍ രാഷ്ട്രീയപാർട്ടികള്‍ക്കും വോട്ടർമാർക്കും ആക്ഷേപങ്ങളും പരാതിയും ഉന്നയിക്കാം. തിരികെ ലഭിക്കാത്ത ഫോമുകളുടെ വിവരങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ കമ്മീഷൻ നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കരട് വോട്ടർ പട്ടിക ഡിസംബർ 23-നാണ് പ്രസിദ്ധീകരിക്കുക. പേര് ചേർക്കാനോ തിരുത്തലുകള്‍ക്കോ ആക്ഷേപങ്ങള്‍ അറിയിക്കാനോ ജനുവരി 22 വരെ സമയമുണ്ട്. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.