കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഷാ​ഫി​യ്ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക്. ഷാ​ഫി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പ്ര​മോ​ദ് ല​ക്ഷ്യം വ​ച്ച​ത് മ​റ്റ് ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

നേ​ര​ത്തെ മ​റ്റൊ​രു കേ​സി​ൽ പ്ര​മോ​ദി​നെ അ​റ​സ്റ്റ്‌ ചെ​യ്ത ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​വി​ൽ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​രെ ല​ക്ഷ്യം വ​ച്ച് ക​ത്തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന​താ​യി പ്ര​തി പ​ല​രോ​ടും പ​റ​ഞ്ഞ​താ​യു​ള്ള വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. കു​ത്തേ​റ്റ ഷാ​ഫി​യു​മാ​യി മു​ൻ വൈ​രാ​ഗ്യം ഒ​ന്നു​മി​ല്ലെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി. പ്ര​മോ​ദ് പ്ര​തി​യാ​യ പ​ഴ​യ കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലെ ഹോ​ട്ട​ലി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി എ​സ്ഐ​യ്ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഷാ​ഫി.