ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഇൻഡോറിലെത്തിയത് 3 ലക്ഷം രൂപയുടെ വാട്ടർ പ്യൂരിഫയറുമായെന്ന് റിപ്പോർട്ട്. ഇൻഡോറിൽ നിലവിൽ 23 പേരുടെ ജീവനെടുത്ത ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ആരോഗ്യ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തായ്യാറാകാത്ത താരം തന്റെ ഹോട്ടൽ മുറിയിൽ തന്നെ ഈ സംവിധാനം സ്ഥാപിച്ചതായി നഗരത്തിലെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം സാധാരണയായി യാത്ര ചെയ്യുന്ന ഏതൊരു നഗരത്തിലെയും മികച്ച ഹോട്ടലുകളിലാണ് താമസിക്കുന്നത്. അവിടെ അവർക്ക് പാക്കേജ് ചെയ്ത കുടിവെള്ളവും ലഭ്യമാണ്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് താരം സ്വന്തം നിലയിൽ മുൻകരുതൽ സ്വീകരിക്കുകയായിരുന്നു.



